Lyrics : ‘Idukki’ song from ‘Maheshinte Prathikaram’

Lyrics : ‘Idukki’ song from ‘Maheshinte Prathikaram’

1
  • Movie : Maheshinte Prathikaram
  • Lyrics : Rafeeq Ahammed
  • Singer : Bijibal
  • Music : Bijibal

മല മേലെ തിരിവച്ച്
പെരിയാറിൻ തളയിട്ട്
ചിരിതൂകും പെണ്ണല്ലേ ഇടുക്കി
ഇവളാണിവൾ ഇവളാണ് മിടുമിടുക്കി

മലയാളക്കരയുടെ മടിശീല നിറയ്ക്കണ
നലമേറും നാടല്ലോ ഇടുക്കി
ഇവളാണിവളാണ് മിടുമിടുക്കി
ഇവിടുത്തെ കാറ്റാണ് കാറ്റ്
മലമൂടും മഞ്ഞാണു മഞ്ഞ്
കതിർ കനവേകും മണ്ണാണു മണ്ണ്

കുയിലുമല ചരിവുകളിൽ
കിളിയാറിൻ പടവുകളിൽ
കുതിരക്കല്ലങ്ങാടിമുക്കിൽ
ഉദയഗിരി തിരിമുടിയിൽ
പൈനാവിൻ വെൺമണിയിൽ
കല്ലാറിൻ നനവോലും കടവിൽ
കാണാമവളെ കേൾക്കാമവളെ.
കനകപ്പൂങ്കൊളുന്തൊത്ത പെണ്ണ്
നറു ചിരികൊണ്ടു പുതച്ചിട്ടു
മിഴിനീരും മറച്ചിട്ടു
കനവിൻതൈ നട്ടുണരും നാട്
നെഞ്ചിലലിവുള്ള മലനാടൻ പെണ്ണ്
(മലമേലേ…മിടുമിടുക്കി)…

കുറുനിരയിൽ ചുരുൾമുടിയിൽ
പുതുകുറുഞ്ഞിപ്പൂ തിരുകും
മൂന്നാറിൻ മണമുള്ള കാറ്റ്…
പാമ്പാടും പാറകളിൽ ‌ കുളിരുടുമ്പൻ
ചോലകളിൽ കാട്ടാറിൽ പോയിവരും കാറ്റ്…
പോരുന്നിവിടെ ചായുന്നിവിടെ
വെടിവെട്ടം പറയുന്നുണ്ടിവിടെ
അവൾ തൊടിയെല്ലാം നനച്ചിട്ട്
തുടുവേർപ്പും തുടച്ചിട്ട്
അരയിൽ ൈകകുത്തി നിൽക്കും പെണ്ണ്…
നല്ല മലയാളിച്ചുണയുള്ള പെണ്ണ്
(മലമേലെ…കനവേകും മണ്ണാണ് മണ്ണ്)…

-Thirdshows

1 COMMENT

Leave a Reply